ഒ​ഴു​ക്കി​ൽ​പെ​ട്ട​യാ​ളെ ക​ണ്ടെ​ത്തി​യി​ല്ല
Friday, October 23, 2020 10:18 PM IST
പെ​രു​നാ​ട്: പ​ന്പാ​ന​ദി​യി​ൽ മാ​ട​മ​ണ്‍ ശ്രീ​നാ​രാ​യ​ണ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ഒ​ഴു​ക്കി​ൽ​പെ​ട്ട മ​ധ്യ​വ​യ​സ്ക​നെ ഇ​ന്ന​ലെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മാ​ട​ണ്‍ ചൂ​ര​പ്ലാ​ക്ക​ൽ ശി​വ​നു(55) വേ​ണ്ടി ഇ​ന്ന​ലെ​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ട​ക്കു​ളം ഭാ​ഗ​ത്ത് ഇ​ന്ന​ലെ മൃ​ത​ദേ​ഹം ക​ണ്ട​താ​യി അ​ഭ്യൂ​ഹം പ​ര​ന്നെ​ങ്കി​ലും കണ്ടെത്താനായില്ല. വ്യാഴാഴാച് രാവിലെ ശി​വ​നു വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഡി​ങ്കി മ​റി​ഞ്ഞ് യു​വ ഫ​യ​ർ​മാ​ൻ തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ശ​ര​ത് ഭ​വ​നി​ൽ ആ​ർ. ആ​ർ. ശ​ര​ത് (30) വെ​ള്ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചി​രു​ന്നു.ശ​ര​തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി. ്ല..