25 വ​ർ​ഷം ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന നി​ർ​മ​ല ഇ​ത്ത​വ​ണ രം​ഗ​ത്തി​ല്ല
Tuesday, December 1, 2020 10:07 PM IST
കോ​ഴ​ഞ്ചേ​രി: ത്രി​ത​ല ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ കാ​ൽ​നൂ​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ച്ച നി​ർ​മ​ല മാ​ത്യൂ​സ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തി​ല്ല.
ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന അ​ന്ത​രി​ച്ച മാ​ത്യൂ​സ് പി. ​ഏ​ബ്ര​ഹാ​മി (ഉ​ണ്ണി​ച്ചാ​യ​ൻ)​ന്‍റെ ഭാ​ര്യ നി​ർ​മ​ലാ മാ​ത്യൂ​സാ​ണ് മ​ത്സ​ര രം​ഗ​ത്തു​നി​ന്നും ഇ​ത്ത​വ​ണ മാ​റി​നി​ൽ​ക്കു​ന്ന​ത്. 1995ലാ​ണ് നി​ർ​മ​ല ആ​ദ്യ​മാ​യി മ​ത്സ​ര​രം​ഗ​ത്ത് എ​ത്തു​ന്ന​ത്.
അ​ന്നു​മു​ത​ൽ 2015 വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
1995 മു​ത​ൽ 2005 വ​രെ തു​ട​ർ​ച്ച​യാ​യി കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ വി​വി​ധ വാ​ർ​ഡു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2005 മു​ത​ൽ 2010 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​യി​പ്രം മ​ണ്ഡ​ല​ത്തെ പ്ര​തി​നീ​ധി​ക​രി​ക്കു​ക​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​കു​ക​യും ചെ​യ്തു.
2010 മു​ത​ൽ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വീ​ണ്ടും കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു മെം​ബ​റാ​യി. ഇ​തി​ൽ മൂ​ന്നു​വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കു​ക​യും ചെ​യ്തു. 2015 മു​ത​ൽ 2020 വ​രെ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​കു​ക​യും ഇ​തി​ൽ മൂ​ന്നു​വ​ർ​ഷ​ക്കാ​ലം അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ക​യും ചെ​യ്തു.
നി​ർ​മ​ലാ മാ​ത്യൂ​സി​ന് ഇ​ത്ത​വ​ണ സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ആ​രോ​ടും ഒ​രു പ​രി​ഭ​വ​വു​മി​ല്ലാ​തെ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി നി​ർ​മ​ലാ മാ​ത്യൂ​സ് പ്ര​ച​ര​ണ​രം​ഗ​ത്തു​ണ്ട്.