തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് നാ​ലു മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ
Wednesday, December 2, 2020 10:18 PM IST
തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​യി നാ​ലു മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. മൂ​ന്നു വ​നി​താ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും ഒ​രു പു​രു​ഷ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ് രം​ഗ​ത്തു​ള്ള​ത്. വ​നി​താ സം​വ​ര​ണ​മാ​യ അ​ഞ്ചാം വാ​ർ​ഡി​ൽ സി​പി​എ​മ്മി​ലെ അ​നി​താ സോ​മ​നും കോ​ണ്‍​ഗ്ര​സി​ലെ ആ​ർ. രാ​ജേ​ശ്വ​രി​യും ആ​ണ് നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത്. മ​റ്റൊ​രു വ​നി​താ മു​ൻ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യ കോ​ണ്‍​ഗ്ര​സി​ലെ മോ​ളി രാ​ജേ​ന്ദ്ര​ൻ വ​നി​താ സം​വ​ര​ണ സീ​റ്റാ​യ പ​തി​നാ​റാം വാ​ർ​ഡി​ൽ ജ​ന​വി​ധി തേ​ടു​ന്നു. സി​പി​എ​മ്മി​ന്‍റെ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ആ​ർ. ശി​വ​ദാ​സ​ൻ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ഒ​ന്പ​താം വാ​ർ​ഡി​ലും ജ​ന​വി​ധി തേ​ടു​ന്നു.