വാ​ക്ക​യി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്നു
Thursday, January 14, 2021 10:23 PM IST
ആ​ല​പ്പു​ഴ: തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റേ മ​ന​ക്കോ​ടം നി​വാ​സി​ക​ളു​ടെ ഏ​റെ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യ വാ​ക്ക​യി​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്നു. അ​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ള്ളിത്തോ​ടി​നെ​യും ഇ​ല്ലി​ക്ക​ൽ മ​ന​ക്കോ​ട​ത്തെ​യും ബ​ന്ധി​പ്പി​ച്ചു പൊ​ഴി​ച്ചാ​ലി​നു കു​റു​കെ​യാ​ണ് പാ​ലം നി​ർ​മിക്കു​ന്ന​ത്.

2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് 16.80 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 1.45 കോ​ടി രൂ​പ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു വേ​ണ്ടി മാ​ത്ര​മാ​ണ് മാ​റ്റി​വ​ച്ച​ത്. ബോ​സ്ട്രി​ംഗ് ആ​ർ​ച്ച് എ​ന്ന ന​വീ​ന രീ​തി​യി​ലാ​ണ് പാ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന് ഒ​രു സ്പാ​നോ​ടു​കൂ​ടി 32.00 മീ​റ്റ​ർ നീ​ള​വും, 7.50 മീ​റ്റ​ർ ക്യാ​രേ​ജ് വേ​യു​മാ​ണു​ള്ള​ത്. പാ​ല​ത്തി​ന്‍റെ ഇ​രുവ​ശ​ങ്ങ​ളി​ലാ​യി 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​ക​ളും ഉ​ണ്ട്. ഇ​രു​ക​ര​ക​ളി​ലു​മാ​യി 70 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡു​ക​ളും 80 മീ​റ്റ​ർ നീ​ള​ത്തി​ൽ മൂ​ന്നു സ​ർവീസ് റോ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ അ​പ്രോച്ച് റോ​ഡ് നി​ർമാണ​ത്തി​നാ​യി തു​റ​വൂ​ർ തെ​ക്ക് വി​ല്ലേ​ജി​ൽനി​ന്നും 82.0 സെ​ന്‍റ് വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും സ​ർ​ക്കാ​രി​ൽനി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന പ​ടി​ഞ്ഞാ​റെ മ​ന​ക്കോ​ട​ത്തെ വാ​ക്ക​യി​ൽ കോ​ള​നി​യെ മൂ​ലേ​ക്ക​ളം, തു​റ​വൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം നി​ർ​മിക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം എ.​എം. ആ​രി​ഫ് എം​പി മു​ൻ​കൈ​യെ​ടു​ത്താ​ണ് യാ​ഥാ​ർ​ഥ്യമാ​ക്കി​യ​ത്. 2019 സെ​പ്റ്റം​ബ​റി​ലാ​ണ് പാ​ല​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യ​ത്. പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​തു​വ​ഴി തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വാ​ക്ക​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​കും. ഇ​ത് ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധിപ്പി​ക്കു​ന്ന​തി​നും മ​റു​ക​ര​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​കു​ന്ന​വ​രു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഏ​റെ സ​ഹാ​യ​ക​മാ​കും. പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് ജോ​ലി​ക​ളും പൈ​ൽ ക്യാ​പ്പി​ംഗ് പ്ര​വ​ർ​ത്തി​ക​ളു​മാ​ണ് നി​ല​വി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. മ​റ്റു പ​ണി​ക​ൾ പു​രോ​ഗ​മി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്.