തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​വ​ധി
Monday, January 18, 2021 10:50 PM IST
ആ​ല​പ്പു​ഴ: സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം മൂ​ലം മാ​റ്റി​വ​ച്ചി​രു​ന്ന ജി -56 ​ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴ് - പി​എ​ച്ച്സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​മാ​സം 21 ന് ​ന​ട​ത്താ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഈ ​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 20, 21 തീ​യ​തി​ക​ളി​ലും ഈ ​മ​ണ്ഡ​ല​ത്തി​ലെ മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ 21നും ​ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
വാ​ർ​ഡ് പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ൻ മ​ദ്യ​ഷോ​പ്പു​ക​ളും 19നു ​വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ 21 വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ട​ച്ചി​ടാ​നും ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ 22ന് ​തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ധി​യി​ൽ വ​രു​ന്ന വാ​ർ​ഡി​ലെ മു​ഴു​വ​ൻ മ​ദ്യ​ഷോ​പ്പു​ക​ളും കൗ​ണ്ടിം​ഗ് സെ​ന്‍റ​ർ ആ​യ ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു ര​ണ്ടു​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ഷോ​പ്പു​ക​ളും അ​ട​ച്ചി​ടാ​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

അ​നു​ശോ​ചി​ച്ചു

മ​ങ്കൊ​ന്പ്: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡം​ഗ​മാ​യി​രു​ന്ന തോ​മ​സ് ആ​ന്‍റ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് മെ​ർ​ളി​ൻ ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​രേ​ത​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഇ​ന്ന​ലെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഭ​ര​ണ​സ​മി​തി യോ​ഗം മാ​റ്റി​വ​ച്ചു.