ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ലെ നീ​തി​നി​ഷേ​ധം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഉ​പ​വാ​സ​സ​മ​രം ഇ​ന്ന്
Tuesday, January 19, 2021 10:40 PM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ലെ നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രേ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ലു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ അ​ശാ​സ്ത്രീ​യ​വും അ​നീ​തി നി​റ​ഞ്ഞ​തു​മാ​യ അ​നു​പാ​ത ക്ര​മം നി​ല​നി​ർ​ത്തു​ന്ന സ​ർ​ക്കാ​ർ സ​മീ​പ​നം തി​രു​ത്ത​ണ​മെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കേ​ണ്ട സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
അ​നീ​തി നി​റ​ഞ്ഞ 80:20 എ​ന്ന അ​നു​പാ​ത​ക്ര​മം തി​രു​ത്തി തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ക, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ഉ​പ​കേ​ന്ദ്ര​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കു​ക, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ലെ ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും വ്യ​ത്യ​സ്ത ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ചെ​യ്യു​ന്ന ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​പ​രി​പാ​ടി​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് ആ​ന്‍റ​ണി, രാ​ജേ​ഷ് ജോ​ണ്‍, സി​ബി മു​ക്കാ​ട​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.