വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സലിം​ഗ് പ്രോ​ഗ്രാം
Tuesday, January 19, 2021 10:42 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വിം​ഗ്സ് ട്രെ​യ്നേ​ഴ്സ് അ​ക്കാ​ദ​മി​യി​ൽ ച​തു​ർ​ദി​ന സൗ​ജ​ന്യ വി​വാ​ഹ പൂ​ർ​വ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​ന​സീ​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​നിസി​പ്പ​ൽ കൗ​ണ്‍​സി​ല​ർ എ.​എ​സ്. ക​വി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കി​ല ഫാ​ക്ക​ൽ​റ്റി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ടോം​സ് ആ​ന്‍റ​ണി, ലാ​ലു മ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴ്സി​ന്‍റെ അ​ടു​ത്ത ബാ​ച്ചി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷൻ ആ​രം​ഭി​ച്ചു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ പ്ര​വേ​ശ​നം ന​ല്കും. ഫോ​ണ്‍: 6282427152, 9447232512.