ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി എ​ഐ​എ​സ്എ​ഫി​ന്‍റെ കാ​ൽ​ന​ട​ജാ​ഥ
Wednesday, January 20, 2021 11:03 PM IST
ആ​ല​പ്പു​ഴ: പൊ​രു​തു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് എ​ഐ​എ​സ്എ​ഫ് 23ന് ​കാ​ൽ​ന​ട​ജാ​ഥ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി വി​പി​ൻ ദാ​സ് ന​യി​ക്കു​ന്ന ജാ​ഥ​യു​ടെ ഡ​യ​റ​ക്ട‌ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് എ​സ്. പ്ര​സാ​ദ് ആ​യി​രി​ക്കും. അ​സ്ലം ഷാ,​ അ​ശ്വ​തി വാ​സു​ദേ​വ​ൻ, യു. ​അ​മ​ൽ എ​ന്നി​വ​ർ വൈ​സ് ക്യാ​പ്റ്റന്മാ​രാ​യി​രി​ക്കും. എ​സ്ഡി കോ​ള​ജി​നു മു​ന്നി​ൽനി​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ണ്‍​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ, സ​ർ​വ​കാ​ല​ശാ​ല സി​ന്‍റി​ക്കേ​റ്റ് അം​ഗം എ. ​അ​ജി​കു​മാ​ർ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ.​കെ. ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ആ​ല​പ്പു​ഴ കെഎ​സ്ആ​ർ​ടി​സി​ക്കു സ​മീ​പം ചേ​രു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​കസ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. സു​രേ​ഷ് അ​ധ്യ​ക്ഷത വഹിക്കും.