എ​ലി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്രതവേ​ണ​മെ​ന്ന്
Wednesday, February 24, 2021 10:30 PM IST
ആ​ല​പ്പു​ഴ: കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാ​വു​ന്ന രോ​ഗ​മാ​ണ് എ​ലി​പ്പ​നി​യെ​ന്നും പ​നി​യു​ണ്ടെ​ങ്കി​ൽ സ്വ​യം ചി​കിത്സ ചെ​യ്യാ​തെ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രു​ടെ നി​ർദേശപ്ര​കാ​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി എ​ലി​പ്പ​നി​യാ​ണോ എ​ന്ന് നി​ർ​ണ​യി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.
എ​ലി, ക​ന്നു​കാ​ലി​ക​ൾ, വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്രം ക​ല​ർ​ന്ന വെ​ള്ള​ത്തി​ലൂ​ടെ​യും മ​ണ്ണി​ലൂ​ടെ​യും എ​ലി​പ്പ​നി​ക്ക് കാ​ര​ണ​മാ​യ രോ​ഗാ​ണു​ക്ക​ൾ മ​നു​ഷ്യശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാം. ജി​ല്ല​യി​ലെ കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലും മീ​ൻ പി​ടി​ക്കു​ന്ന​വ​രി​ൽ എ​ലി​പ്പ​നി കൂ​ടു​ത​ലാ​യി പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ മീ​ൻ പി​ടി​ക്കു​ന്ന​വ​ർ, കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, പു​ല്ലു​ചെ​ത്തു​ന്ന​വ​ർ, പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു പ​നി​യോ ശ​രീ​ര​വേ​ദ​ന​യോ ഉ​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. മ​ഞ്ഞ​പ്പി​ത്ത​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് എ​ലി​പ്പ​നി​ക്കു ഒ​റ്റ​മൂ​ലി ചി​കി​ത്സ​യ്ക്കു പോ​കു​ന്ന​ത് അ​പ​ക​ട​മാ​ണ്. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ൽ ച​വി​ട്ടി​യാ​ൽ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. മു​ഖം ക​ഴു​ക​ൽ, കു​ളി​ക്ക​ൽ തു​ട​ങ്ങി​യ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വൃ​ത്തി​യു​ള്ള വെ​ള്ള​മു​പ​യോ​ഗി​ക്കു​ക. ത​ല​വേ​ദ​ന​യോ​ടു കൂ​ടി​യ പ​നി, ശ​രീ​ര​വേ​ദ​ന, ക​ണ്ണി​ന് ചു​വ​ന്ന മൂ​ത്ര​ത്തി​നും ക​ണ്ണി​നും മ​ഞ്ഞ​നി​റം എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്. ഇ​വ എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​വാം. ജോ​ലി​ സം​ബ​ന്ധ​മാ​യി മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​ർ റ​ബ​ർ ബൂ​ട്ടും കൈ​യു​റ​ക​ളും ധ​രി​ക്ക​ണം. എ​ലി​പ്പ​നി​ക്കു​ള്ള പ്ര​തി​രോ​ധഗു​ളി​ക (ഡോ​ക്സി​സൈ​ക്ലീ​ൻ) സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഇ​തു ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​ഴി​ക്ക​ണം.