വ​യ​ലാ​ർ കൊ​ല​പാ​ത​കം: ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡി​ന് വി​ട​ണ​മെ​ന്ന് കു​മ്മ​നം
Friday, February 26, 2021 10:38 PM IST
ചേ​ർ​ത്ത​ല: ന​ന്ദു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡി​ന് വി​ട​ണ​മെ​ന്ന് മു​ൻ മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട ന​ന്ദു​വി​ന്‍റെ വ​യ​ലാ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ നി​രോ​ധി​ച്ച സി​മി എ​ന്ന തീ​വ്ര​വാ​ദ​സം​ഘ​ട​ന​യു​ടെ മ​റ്റൊ​രു മു​ഖ​മാ​ണ് എ​സ്ഡി​പി​ഐ. തീ​വ്ര​വാ​ദം വ​ള​ർ​ത്തു​ന്ന സം​ഘ​ട​ന​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കും.
നാ​ട്ടി​ൽ അ​സ്വ​സ്ഥ​ത​യും സം​ഘ​ർ​ഷ​വും സൃ​ഷ്ടി​ച്ച് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ ​സം​ഘ​ത്തെ കേ​സ​ന്വേ​ഷ​ണം ഏ​ൽ​പ്പി​ക്ക​ണം. ഇ​തി​ന് മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. ഇ​തി​ന് പി​ന്നി​ലു​ള്ള സാ​ന്പ​ത്തി​ക ശ​ക്തി​ക​ളെ​യും ആ​യു​ധം ന​ൽ​കി​യ​വ​രെ​യും ക​ണ്ടെ​ത്ത​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.