നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; വി​വി​ധ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചു
Saturday, February 27, 2021 10:30 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച്ച​ട്ട​മു​ൾപ്പെടെ​യു​ള്ള​വ​യു​ടെ ലം​ഘ​ന​വും അ​ന​ധി​കൃ​ത സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ ഒ​ന്പ​ത് നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വി​വി​ധ സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ച് മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ഫ്ളൈ​യിം​ഗ് സ് ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വയലൻ​സ് ടീം, ​ആ​ന്‍റി ഡി​ ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡ്, വീ​ഡി​യോ സ​ർ​വ​യ്‌ല ൻ​സ് ടീം ​തു​ട​ങ്ങി​യ നാ​ലു സ്ക്വാ​ഡു​ക​ളാ​ണ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം, മ​ദ്യം എ​ന്നി​വ​യു​ടെ അ​ന​ധി​കൃ​ത കൈ​മാ​റ്റ​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി നി​യോ​ജ​ക​മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു​വീ​തം ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചു. ഒ​ന്പ​തു ടീ​മി​ൽ ഓ​രോ ടീ​മി​ന്‍റെ​യും ത​ല​വ​നാ​യി എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കൂ​ടാ​തെ ര​ണ്ടു സാ​യു​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​രു​ണ്ട്.

ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ​ണം, മ​ദ്യം, ആ​യു​ധം തു​ട​ങ്ങി​യ​വ​യു​ടെ അ​ന​ധി​കൃ​ത​മാ​യ ക​ട​ത്ത്, വി​ത​ര​ണം സ​മൂ​ഹ​ദ്രോ​ഹ ന​ട​പ​ടി​ക​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കു​വാ​നാ​യാ​ണ് സ്റ്റാ​റ്റി​ക് സ​ർ​വെ​യ്‌ലൻ​സ് ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ, ബോ​ർ​ഡു​ക​ൾ, ഫ്ളെ​ക്സു​ക​ൾ മു​ത​ലാ​യ​വ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ഒ​ന്പ​തം​ഗ ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡി​നെ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള വീ​ഡി​യോ സ​ർ​വ​യ്‌ലൻ​സ് ടീ​മി​ന്‍റെ ല​ക്ഷ്യം. ജി​ല്ല​യി​ൽ ഒ​ന്പ​ത് സം​ഘ​ങ്ങ​ളെ ഇ​തി​നാ​യി നി​യോ​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 19 നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും ജി​ല്ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.