വാ​ക്സി​നേ​ഷ​ൻ ഇ​ന്നുമു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു
Sunday, February 28, 2021 10:35 PM IST
ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ ,പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി ഇ​ന്ന് ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​മെന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​വ​ർ അ​നു​വ​ദി​ച്ച കേ​ന്ദ്ര​ത്തി​ലെ​ത്തി വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 45നും 59​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മ​റ്റ് അ​സു​ഖ​മു​ള്ള​വ​ർ​ക്കും തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​വി​ൻ 2.0 എ​ന്ന പോ​ർ​ട്ട​ലി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണ്.
ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​തും തു​ട​ർ​ന്ന് അ​നു​വ​ദി​ക്കു​ന്ന​ദി​വ​സം കൃ​ത്യ സ​മ​യ​ത്ത് കേ​ന്ദ്ര​ത്തി​ലെ​ത്തി വാ​ക്സി​ൻ എ​ടു​ക്കാ​വു​ന്ന​തുമാണ്.