സേ​വ​നനി​ര​ത​രാ​യി എ​ട​ത്വ കോ​ള​ജി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ
Wednesday, March 3, 2021 10:03 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി 5 കേ​ര​ള നേ​വ​ൽ എ​ൻ​സി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. എ​ട​ത്വ, ത​ക​ഴി, ഹ​രി​പ്പാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ല​ഞ്ഞുന​ട​ക്കു​ന്ന അ​നാ​ഥ​രും നി​രാ​ലം​ബ​രു​മാ​യ​വ​ർ​ക്ക് പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്തു. അ​തോ​ടൊ​പ്പം ആ​ത്മ നി​ർ​മാ​ണ്‍ ഭാ​ര​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ഡ​റ്റു​ക​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ര​ണ്ടാ​യി​ര​ത്തി​ല​ധി​കം മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റു​ക​ളും അ​നാ​ഥാ​ല​യ​ങ്ങ​ൾ, വൃ​ദ്ധ സ​ദ​ന​ങ്ങ​ൾ, കെഎ​സ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ത​ര​ണം ചെ​യ്തു.
സ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ട​ത്വ ടൗ​ണി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗാ​ന്ധി പ്ര​തി​മ, ക​രു​മാ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബു​ദ്ധ​പ്ര​തി​മ, കെഎസ്ആ​ർ​ടി​സി എ​ട​ത്വ ഡി​പ്പോ, ഹ​രി​പ്പാ​ട് റ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​രണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. സേ​വ​ന വാ​ര​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡ​ർ ആ​ർ.​കെ. അ​രു​ണ്‍, കേ​ാള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ സ​ബ് ല​ഫ്റ്റ​ന​ന്‍റ് പോ​ൾ ജേ​ക്ക​ബ്, ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ രാ​ഹു​ൽ സോ​മ​ൻ, കേ​ഡ​റ്റ് ക്യാ​പ്റ്റ​ൻ ആ​തി​ര വി. ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.