സം​സ്കൃ​താ​ധ്യാ​പ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തു​ട​ങ്ങി
Friday, March 5, 2021 10:26 PM IST
ചേ​ർ​ത്ത​ല: കേ​ര​ള സം​സ്കൃ​താ​ധ്യാ​പ​ക ഫെ​ഡ​റേ​ഷ​ൻ 43-ാം സം​സ്ഥാ​ന​സ​മ്മേ​ള​നം ചേ​ർ​ത്ത​ല​യി​ൽ തു​ട​ങ്ങി. താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. എ​ൽ​പി ത​ല​ത്തി​ൽ സം​സ്കൃ​താ​ധ്യാ​പ​ക ത​സ്തി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്തു​വ​ർ​ഷ​മാ​യി എ​ൽ​പി ത​ല​ത്തി​ലും സം​സ്കൃ​ത പ​ഠ​നം തു​ട​ങ്ങി​യെ​ങ്കി​ലും യു​പി, ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സു​ക​ളെ​ടു​ക്കു​ന്ന​തെ​ന്ന് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​പ​ത്മ​നാ​ഭ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. സ​ന​ൽ​കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ അ​നി​ൽ​നാ​ഥ്, അ​യ്യ​ന്പു​ഴ ഹ​രി​കു​മാ​ർ, വി​വേ​ക് എം.​യു എ​ന്നി​വ​ർ പ​റ​ഞ്ഞു.
സം​സ്കൃ​താ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക കാ​ലാ​വ​ധി​യി​ൽ പ​കു​തി​യെ​ങ്കി​ലും സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​തി​നി​ധി സ​മ്മേ​ള​നം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​റി​നു രാ​വി​ലെ പ​ത്തി​നു സി​നി​മാ​താ​രം ദേ​വ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി​ ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​യാ​കും. കൈ​ത​പ്രം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​കും.