അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​തി​ക്കൂ​ട്ടി​ൽ
Sunday, April 11, 2021 9:58 PM IST
അ​ന്പ​ല​പ്പു​ഴ: ഗ​ജ​രാ​ജ​ൻ അ​ന്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​തി​ക്കൂ​ട്ടി​ൽ. കു​ട​ലി​നും ക​ര​ളി​നും പ​ഴു​പ്പ് ബാ​ധി​ച്ചി​രു​ന്നു. ഇ​താ​ണ് മ​ര​ണ​കാ​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ർ​ദ​ന​ത്തി​ൽ ഉ​ണ്ടാ​യ മു​റി​വി​ലൂ​ടെ​യും അ​ണു​ബാ​ധ​യു​ണ്ടാ​കാം. ഇ​തു ക​ര​ളി​നെ​യും ബാ​ധി​ക്കാ​മെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണം കാ​ണി​ച്ച​പ്പോ​ൾ വി​ജ​യ​കൃ​ഷ്ണ​ന് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ രോ​ഗം ഭേ​ദ​മാ​ക്കാ​മാ​യി​രു​ന്നു. ഇ​തി​നു​മു​ന്പും വി​ജ​യ​കൃ​ഷ്ണ​ന് അ​ൾ​സ​റി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്ന​താ​യി മു​ൻ പാ​പ്പാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഭ​ക്ഷ​ണം എ​ടു​ക്കു​ന്ന​തി​ൽ മ​ടി​കാ​ണി​ച്ച​പ്പോ​ൾ ത​ന്നെ മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് രോ​ഗം ഭേ​ദ​മാ​യ​താ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി വി​ജ​യ​കൃ​ഷ്ണ​ൻ തീ​റ്റ​യെ​ടു​ക്കാ​ൻ മ​ടി​കാ​ണി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​ണ്ണ് തി​ന്നി​രു​ന്ന​താ​യും പ​റ​യു​ന്നു.​എ​ന്നാ​ൽ അ​ന്ന് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കാ​ൻ
ഭ​ക്ത​രും ആ​ന​പ്രേ​മി​ക​ളും ഈ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഇ​തി​നു കൂ​ട്ടാ​ക്കി​യി​ല്ല. പു​തി​യ പാ​പ്പാ​നാ​യ​തു​കൊ​ണ്ട് ച​ട്ട​ത്തി​ൽ വ​രാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. കൂ​ടാ​തെ ആ​ന​യെ എ​ഴു​ന്നള്ളി​ത്തി​നാ​യി അ​യ​യ്ക്കു​ക​യും ചെ​യ്തു. ഇ​തെ​ല്ലാം ദേ​വ​സ്വം ബോ​ർ​ഡി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ഇ​ട​യാ​ക്കും. ഇ​തി​നി​ടെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ജ്യു​ഡീ​ഷൽ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഭ​ക്ത​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.