സ​ജി​മോ​ന്‍റെ കൃ​ഷി​യി​ട​ത്തി​ന് ഇ​നി സൂ​ര്യ​കാ​ന്തി​യു​ടെ ചാ​രു​ത​യും
Sunday, April 11, 2021 9:58 PM IST
മു​ഹ​മ്മ: സ​ജി​മോ​ന്‍റെ കൃ​ഷി​യി​ട​ത്തി​ന് ഇ​നി സൂ​ര്യ​കാ​ന്തി​യു​ടെ ചാ​രു​ത​യും. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി എ​സ്.​എ​ൽ. പു​രം യൂ​ണി​റ്റ് അം​ഗ​വും ക​ർ​ഷ​ക​നു​മാ​യ സ​ജി​മോ​ൻ ത​ന്‍റെ പ​ച്ച​ക്ക​റി​കൃ​ഷി​ത്തോട്ട​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പൂ​കൃ​ഷി​യാ​ണ് ഏ​വ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്. വ​ന​സ്വ​ർ​ഗ​ത്തി​ന് തെ​ക്ക് പ​ട്ട​ത്താ​ന​ത്ത് കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം പാ​കി​യ സൂ​ര്യ​കാ​ന്തി വി​ത്തു​ക​ളാ​ണ് കൃ​ഷി​യി​ട​ത്തെ പൂ​ന്തോ​ട്ട​മാ​ക്കി​യ​ത്. സൂ​ര്യ​കാ​ന്തി​ക്കൊ​പ്പം എ​ള്ള് ,പ​യ​ർ, പാ​വ​ൽ ,പ​ട​വ​ലം തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യി നി​ൽ​ക്കു​ന്നു.

പ​ച്ച​ക്ക​റി വ്യാ​പാ​രി കൂ​ടി​യാ​യ സ​ജി​മോ​ൻ ഒ​ഴി​വു സ​മ​യം മു​ഴു​വ​ൻ കൃ​ഷി​ക്കാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സൂ​ര്യ​കാ​ന്തി കൃ​ഷി കാ​ണാ​നും അ​ഭി​ന​ന്ദി​ക്കാ​നും ധാ​രാ​ളം പേ​ർ എ​ത്തു​ന്നു​ണ്ട്.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ ക​ഞ്ഞി​ക്കു​ഴി ഏ​രി​യ ക​മ്മി​റ്റി സ​ജി​മോ​നെ ആ​ദ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ സ​ജി​മോ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​മീ​ല പു​രു​ഷോ​ത്ത​മ​ൻ, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി എം.​എ​സ് പ​ത്മ​കു​മാ​ർ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ ബെ​ന്നി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു