റോ​ഡി​ന്‍റെ തി​ട്ട ഇ​ടി​ഞ്ഞു​വീ​ണു
Sunday, April 11, 2021 9:58 PM IST
ഹ​രി​പ്പാ​ട്: ശ​ക്ത​മാ​യ മ​ഴ​വെ​ള്ളപ്പാച്ചി​ലി​ൽ റോ​ഡി​ന്‍റെ തി​ട്ട ഇ​ടി​ഞ്ഞു​വീ​ണു. വീ​യ​പു​രം ര​ണ്ടാം വാ​ർ​ഡി​ലെ ഇ​ര​തോ​ട് ക​ണ്ണ​ൻ മാ​ലി​ൽ​റോ​ഡി​ൽ ന​ന്ദ​ൻ​കേ​രി​ൽ ക​ട​വ് റോ​ഡി​ന്‍റെ തി​ട്ട​യാ​ണ് ഇ​ടി​ഞ്ഞ് തോ​ട്ടി​ൽ വീ​ണ​ത്. എ​ട​ത്വ​യി​ൽ നി​ന്നും വീ​യ​പു​രം ഈ​സ്റ്റി​ൽ പെ​ട്ടെ​ന്ന് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണി​ത്.
ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം ഒ​ലി​ച്ച് തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ക​രി​ങ്ക​ൽ ഭി​ത്തി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ഴ​വെ​ള്ള പാ​ച്ചി​ലി​നെ ത​ട​യാ​ൻ ക​ഴി​യാ​ത്ത​താ​ണ് തി​ട്ട ഇ​ടി​ഞ്ഞു പോ​കാ​ൻ കാ​ര​ണം.​ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല യാ​ത്ര അ​പ​ക​ട​ത്തി​ലാ​കു​ം. പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് രാ​വി​ലെ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ പി.​എ. ഷാ​ന​വാ​സ് അ​റി​യി​ച്ചു