രാ​സ​വ​ളം വി​ലവ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Sunday, April 11, 2021 10:03 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി പ്ര​കാ​രം വ​ളം നി​ർ​മാ​ണ​ക​ന്പ​നി​ക​ൾ രാ​സ​വ​ള​ങ്ങ​ൾ​ക്ക് കു​ത്ത​നെ വി​ല വ​ർ​ധി​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡൈ ​അ​മോ​ണി​യം ഫോ​സ്ഫേ​റ്റി​ന്‍റെ വി​ല ട​ണ്ണി​ന് 24000 രൂ​പ​യാ​യി​രു​ന്ന​ത് 38000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു.
എ​ൻ.​പി.​കെ-1 വ​ള​ത്തി​ന്‍റെ വി​ല 23500 രൂ​പ​യി​ൽ നി​ന്നും 35500 രൂ​പ​യാ​യി ഉ​യ​ർ​ത്തി. എ​ൻ.​പി.​കെ -2 ഇ​ന​ത്തി​ന്‍റെ വി​ല വ​ർ​ധ​ന​വ് 23700 ൽ ​നി​ന്ന് 36000രൂ​പ​യാ​യി. നൈ​ട്ര​ജ​ൻ ഫോ​സ്ഫേ​റ്റി​ന്‍റെ വി​ല 18500 രൂ​പ​യി​ൽ നി​ന്ന് 27000രൂ​പ​യാ​യി.
കൃ​ഷി​ക്കാ​ർക്കു താ​ങ്ങാ​നാ​വാ​ത്ത വ​ളം വി​ല വ​ർ​ധ​ന​ പി​ൻ​വ​ലി​ക്കാ​ൻ ക​ന്പ​നി​ക​ൾ ത​യാ​റാ​ക​ണം. സ​ബ്സി​ഡി വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രി, കൃ​ഷി​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ്ര​തി​ഷേ​ധ ക​ത്തു​ക​ൾ അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ക​ത്ത​യ​യ്ക്ക​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 15ന് ​കോ​ട്ട​യം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ ക​ത്തു​ക​ൾ അ​യ​ച്ചു നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.