എസി റോഡിൽ മേ​ൽ​പ്പാ​ല​ങ്ങ​ലു​ടെ ഡി​സൈ​ൻ ത​യാ​റാ​ക്കാ​നു​ള്ള ഭാ​ര​പ​രി​ശോ​ധ​ന​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​നു തു​ട​ക്കം
Friday, April 16, 2021 10:09 PM IST
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് ന​വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു നി​ർ​മി​ക്കു​ന്ന മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ ഡി​സൈ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭാ​ര​പ​രി​ശോ​ധ​ന​യു​ടെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചു. നെ​ടു​മു​ടി പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ഭാ​ര​പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​ത്. ഒ​രു മാ​സം മു​ൻ​പ് ഇ​വി​ടെ മ​ണ്ണി​ന​ടി​യി​ൽ താ​ഴ്ത്തി​യ പൈ​ലിം​ഗി​നു മു​ക​ളി​ലാ​ണ് ഭാ​രം ക​യ​റ്റി പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. 500 ട​ണ്‍ ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള തൂ​ണു​ക​ളാ​ണ് നെ​ടു​മു​ടി​യി​ൽ മേ​ൽ​പ്പാ​ല​ത്തി​നാ​യി സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​തൂ​ണി​ൽ 1250 ട​ണ്‍ ഭാ​രം വ​രു​ന്ന കോ​ണ്‍​ക്രീ​റ്റ് ക​ട്ട​ക​ൾ നി​ര​ത്തി​യാ​ണ് മ​ണ്ണി​ന്‍റെ ഘ​ട​ന​യു​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്.

ആ​ദ്യം 100 ട​ണ്‍ ഭാ​രം വ​രു​ന്ന കോ​ണ്‍​ക്രീ​റ്റ് ക​ട്ട​ക​ൾ തൂ​ണി​നു മു​ക​ളി​ൽ ക​യ​റ്റി. പി​ന്നീ​ട് നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ 20 ശ​ത​മാ​നം വീ​തം ഭാ​രം ക​യ​റ്റി വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് ഇ​തു പൂ​ർ​ത്തി​യാ​ക്കി​യ​ത്. 24 മ​ണി​ക്കൂ​ർ സ​മ​യം കൊ​ണ്ടാ​ണ് ഭാ​ര​പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​കു​ക. ഇ​ത്ര​യും ഭാ​രം ക​യ​റ്റി​യ​പ്പോ​ൾ 17.5 മി​ല്ലി മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റ് തൂ​ണ്‍ മ​ണ്ണി​ന​ടി​യി​ലേ​ക്കു താ​ഴ്ന്നു. 18 മി​ല്ലി​മീ​റ്റ​ർ വ​രെ താ​ഴ്ന്നാ​ലും തൂ​ണു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്. നേ​ര​ത്തെ തൂ​ണ്‍ താ​ഴ്ത്തു​ന്ന​തി​നാ​യു​ള്ള മ​ണ്ണു​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. 47 മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് മ​ണ്ണി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ​റു മീ​റ്റ​ർ കൂ​ടി അ​ധി​ക​മാ​യി 53 മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് നെ​ടു​മു​ടി​യി​ലെ പൈൽ സ്ഥാ​പി​ച്ച​ത്. നേ​ര​ത്തെ ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം പ​ള്ളി​ക്കൂ​ട്ടു​മ്മ​യി​ൽ ന​ട​ത്തി​യ ഭാ​ര പ​രി​ശോ​ധ​ന​ക​ൾ വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഇ​വി​ടെ​യും ഇ​തേ താ​ഴ്ച​യി​ൽ ത​ന്നെ​യാ​ണ് തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​വി​ടെ 300 ട​ണ്‍ ഭാ​ര​ശേ​ഷി​യു​ള്ള തൂ​ണു​ക​ളാ​ണ് പാ​ല​ത്തി​നാ​യി സ്ഥാ​പി​ക്കേ​ണ്ട​ത്. ഈ ​തൂ​ണി​നു മു​ക​ളി​ൽ 760 ട​ണ്‍ ഭാ​രം ക​യ​റ്റി​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. എ​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണ്ടാ​ര​ക്കു​ളം മു​ത​ൽ ഒ​ന്നാം​ക​ര വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​യി 1.7 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ക്കാ​ല​ത്ത് എ​സി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഏ​റ്റ​വു​മ​ധി​കം രൂ​ക്ഷ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​റ്റ​വു​മാ​ദ്യം വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ പ​ള്ളി​ക്കൂ​ട്ടു​മ്മ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​ൽ നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.