നെ​ല്ലി​ന്‍റെ വി​ല ന​ൽ​ക​ണ​മെ​ന്ന്
Saturday, April 17, 2021 10:35 PM IST
മ​ങ്കൊ​ന്പ്: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ബാ​ങ്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് എ​കെ​സി​സി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം വ​ർ​ഗീ​സ് ജോ​സ​ഫ് വ​ല്യാ​ക്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ൽ​മ​ഴ​യെ​ത്തു​ട​ർ​ന്ന് വീ​യ​പു​ര​ത്തെ വി​ള​വെ​ടു​പ്പു ന​ട​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ല്ലു ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണമെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.