കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് വേ​ഗ​ത്തി​ൽ സം​ഭ​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Sunday, May 9, 2021 10:34 PM IST
ആ​ല​പ്പു​ഴ: കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ല് സം​ഭ​ര​ണം സ​ർ​ക്കാ​ർ ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 30ന് ​മി​ല്ലു​ട​മ​ക​ൾ നി​ർ​ത്തി വ​ച്ച നെ​ല്ലു​സം​ഭ​ര​ണം കൃ​ഷി​ക്കാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ലൂ​ടെ​യും ബ​ഹു​ജ​ന​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നും മാ​ധ്യ​മ ഇ​ട​പെ​ട​ലി​ലൂ​ടെ​യും പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ൽ സം​ഭ​ര​ണം വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. വേ​ന​ൽ​മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​മോ എ​ന്ന ഭ​യാ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.
കാ​വാ​ലം മാ​ണി​ക്യം മം​ഗ​ലം കാ​യ​ൽ പാ​ട​ശേ​ഖ​രം കൊ​യ്ത്തു ക​ഴി​ഞ്ഞി​ട്ട് 15 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​പ്പോ​ഴും 30 ലോ​ഡ് നെ​ല്ല് സം​ഭ​രി​ക്കാ​നു​ണ്ട്.
വ​ള​രെ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സം​സ്ഥാ​ന നെ​ൽ-​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു. നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​ക​രി​ക്കും വ​രെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്ക​രു​തെ​ന്നും വെ​ള്ള​ത്ത​ള്ള​ൽ മൂ​ല​മു​ള്ള മ​ട​വീ​ഴ്ച ഒ​ഴി​വാ​ക്കാ​ൻ ഇ​തേ മാ​ർ​ഗ​മു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.