ഹോം ​ഐ​സൊ​ലേ​ഷ​ൻ​കാ​ർ​ക്കാ​യി ട്ര​യാ​ജ് സം​വി​ധാ​നം
Tuesday, May 11, 2021 11:08 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗം പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച് ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഓ​ക്സി​ജ​ൻ സാ​ച്ചു​റേ​ഷ​ൻ റീ​ഡിം​ഗ് 94 ശ​ത​മാ​ന​ത്തി​ൽ കു​റ​യു​ക​യോ ഹൃ​ദ​യ​മി​ടി​പ്പ് മി​നി​ട്ടി​ൽ 90ൽ ​കൂ​ടു​ക​യോ ചെ​യ്താ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ഫോ​ണി​ല​റി​യി​ച്ച് അ​ടു​ത്തു​ള്ള പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ലെ ട്ര​യാ​ജ് സം​വി​ധാ​ന​ത്തി​ലൂ​ടെ ചി​കി​ത്സനേ​ടാം. നെ​ഞ്ചു​വേ​ദ​ന, മ​യ​ക്കം, ക​ഫ​ത്തി​ലും മൂ​ക്കി​ലും സ്ര​വ​ത്തി​ലും ര​ക്തം, അ​തി​യാ​യ ക്ഷീ​ണം, കി​ത​പ്പ്, ശ്വാ​സ​ത​ട​സം എ​ന്നി​വ​യു​ണ്ടാ​യാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​ക​ണം.

ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ത്തി​ലെ ഹെ​ൽ​പ് ഡെ​സ്കി​നെ അ​റി​യി​ച്ചാ​ൽ വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​കും. ഏ​റ്റ​വും അ​ടു​ത്ത് ട്ര​യാ​ജ് സം​വി​ധാ​ന​മു​ള്ള ആ​ശു​പ​ത്രി​യെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. നേ​രി​ട്ട് ടി.​ഡി. മെ​ഡി​ക്ക​ൽ കോ​ള​ജ​ട​ക്ക​മു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു എ​ത്തി​ക്കു​ന്ന​തി​നുപ​ക​രം അ​ടു​ത്തു​ള്ള ട്ര​യാ​ജ് ആ​ശു​പ​ത്രി​യു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണം. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി, ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി, കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​യാ​ജ് സം​വി​ധാ​ന​മു​ള്ള​ത്.

ട്ര​യാ​ജ് കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ചാ​ൽ ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി തു​ട​ർ​ചി​കി​ത്സ​യ്ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കും.