റെ​യ്ഡ്: ചാ​രാ​യം പി​ടി​ച്ചു, പ്ര​തി ര​ക്ഷ​പ്പെ​ട്ടു
Wednesday, June 9, 2021 10:33 PM IST
മാ​ന്നാ​ർ: വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ 8 ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി. പ്ര​തി എ​ക്സൈ​സ് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് കാ​രാ​ഴ്മ കി​ഴ​ക്ക് മൂ​ശാ​രി​പ്പ​റ​മ്പി​ൽ വീ​ട്ടി​ലാ​ണ് മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 8 ലി​റ്റ​ർ ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി​യാ​യ റാ​ഷു​ദീ​ൻ (47) ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ ചാ​രാ​യ​വാ​റ്റും വി​ൽ​പ​ന​യും ഇ​യാ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​ബ്കാ​രി നി​യ​മ പ്ര​കാ​രം പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തു.
മാ​വേ​ലി​ക്ക​ര പ്രി​വ​ന്‍റീ​വ് എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. മ​ണി​യ​നാ​ചാ​രി, എം. ​കെ. ശ്രീ​കു​മാ​ർ, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ബു ഡാ​നി​യേ​ൽ, ടി.​ജി​യേ​ഷ് എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.