ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി: മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Friday, June 11, 2021 9:53 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​ത്തി​ന് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള ‘ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി' പ​ദ്ധ​തി​യു​ടെ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി.പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മ​ഹീ​ന്ദ്ര​ൻ എം​എ​ൽ​എ​യി​ൽനി​ന്ന് പ​ച്ച​ക്ക​റി വി​ത്ത് ഏ​റ്റു​വാ​ങ്ങി. ന​വ​ജീ​വ പ്ര​കൃ​തി കൃ​ഷി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ആ​ർ. റി​യാ​സി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ൽ 15 ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളും നാ​ലു ല​ക്ഷം വി​ത്ത് പാ​യ്ക്ക​റ്റും ന​ൽ​കും. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യാ​ണ് സു​ഭി​ക്ഷ കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്ത് പി.പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന 'സു​ഭി​ക്ഷ കേ​ര​ളം' പ​ദ്ധ​തി​യും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ൻ​പി​ലാ​ണ് ആ​ല​പ്പു​ഴ.
ച​ട​ങ്ങി​ൽ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സീ​ന സ​ന​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി സി. ​ആ​ർ. സം​ഗീ​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സ​ന്തോ​ഷ് ലാ​ൽ, കെ. ​എ. അ​ശ്വി​നി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​അ​നി​ൽ കു​മാ​ർ, പ്ര​സീ​ത, കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജൂ​ലി ലൂ​ക്ക്, കൃ​ഷി ഓ​ഫീ​സ​ർ എം ​ജി​ഷ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള വെ​ണ്ട, വ​ഴു​ത​ന, പ​യ​ര്‍, ചീ​ര, കു​മ്പ​ളം, മു​ള​ക് തു​ട​ങ്ങി​യ വി​ത്തു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.