വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്ക​മാ​യി
Friday, June 11, 2021 9:56 PM IST
അ​മ്പ​ല​പ്പു​ഴ: ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, തെ​ക്ക്, പു​റ​ക്കാ​ട്, ക​രു​വാ​റ്റ, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 10,0500 പ​ച്ച​ക്ക​റി​തൈ​ക​ളും 30,000 വി​ത്ത് പാ​യ്ക്ക​റ്റു​ക​ളു​മാ​ണ് കൃഷി​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത്. വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്സ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള, അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ച്ച​ക്ക​റി നഴ്സ​റി, ക​രു​വാ​റ്റ​യി​ലെ എ ​ഗ്രേ​ഡ് ക്ല​സ്റ്റ​ർ ന​ഴ്സ​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ക​ർ​ഷ​ക​ർ​ക്ക് തൈ​ക​ളും വി​ത്തു​ക​ളും ല​ഭ്യ​മാ​ക്കു​ക. പ​ദ്ധ​തി​യു​ടെ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​ ഹാ​രി​സ് അ​ധ്യ​ക്ഷ​നാ​യി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ ​ക​വി​ത, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ദീ​പ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​അ​നി​ത, അ​ഗ്രോ സ​ർ​വീ​സ് സെ​ക്ര​ട്ട​റി വി​ജി മ​ണി​ലാ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ച്ച്.​സ​ബീ​ന സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ സ​മ​രം

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. വാ​ല​ടി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ന​ട​ന്ന സ​മ​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി.​ രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​സൂ​ര​ജ്, റ്റി.​ഡി. അ​ല​ക്‌​സാ​ണ്ട​ർ, ജോ​ബ് ചെ​റി​യാ​ൻ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.