കോ​വ​ൽ കൃ​ഷി വെ​ള്ളം​ ക​യ​റി ന​ശി​ച്ചു
Sunday, June 13, 2021 10:24 PM IST
അ​മ്പ​ല​പ്പു​ഴ: ഒ​രേ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന കോ​വ​ൽ ക്യ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്തി​ൽ​പാ​ല​ത്തി​ന് കി​ഴ​ക്ക് സ​മീ​പ​വാ​സി​ക​ളാ​യ 30 ഓ​ളം പേ​ർ ചേ​ർ​ന്നു ന​ട​ത്തു​ന്ന 1.25 ഏ​ക്ക​റി​ലെ കൃ​ഷി​യാ​ണ് വെ​ള്ളം ക​യ​റി ന​ശി​ച്ച​ത്.

എം.​എ​സ് അ​ജി​ത് പ്ര​സാ​ദ് പ്ര​സി​ഡ​ന്‍റും ഉ​ദ​യ​കു​മാ​ർ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ആ​ല​പ്പി ഗ്രീ​ൻ ലീ​ഫ് പ​ഴം പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക സം​ഘം എ​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ആ​റു​മാ​സം മു​മ്പാ​ണ് കൃ​ഷി​യാ​രം​ഭി​ച്ച​ത്. കോ​വ​ലി​നൊ​പ്പം സ​മീ​പ​ത്തെ മ​റ്റൊ​രു പു​ര​യി​ട​ത്തി​ൽ പ​യ​റും സം​ഘം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

വി​ള​വെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ 500 കി​ലോ​യി​ല​ധി​കം കോ​വ​ൽ കി​ട്ടി​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ പ​ര​മാ​വ​ധി 60 കി​ലോ​ഗ്രാം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ജി​ത് പ്ര​സാ​ദ് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ മാ​തൃ​ക​യാ​ണ് ജൈ​വ കൃ​ഷി​ത്തോ​ട്ട​മാ​ണ് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എ​ച്ച്. സ​ലാം എം​എ​ൽ​എ പ​റ​ഞ്ഞു.