തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു
Thursday, June 17, 2021 10:29 PM IST
ചെ​ങ്ങ​ന്നൂ​ര്‍: തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് 9.2 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് ക​ല്ലി​ശേ​രി പ​റ​യ​ന്നാ കു​ഴി​യി​ല്‍ തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 20 സെ​ന്‍റ് സ്ഥ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന ഏ​ഴു ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ർ​വ​ഹി​ച്ചു.​
പ​മ്പാ​ന​ദി​യി​ല്‍ ക​ല്ലി​ശേ​രി​യി​ലെ പ​മ്പിം​ഗ് സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് ഇ​വി​ടേ​ക്ക് ജ​ല​മെ​ത്തി​ക്കു​ക. 12 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ വി​ത​ര​ണ ശൃം​ഖ​ല പൈ​പ്പു​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥാ​പി​ക്കും.
ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഡി​പി​ആ​ര്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​വും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ​ബി​ന്‍ പി. ​വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ​ല മോ​ഹ​ന്‍,ബീ​ന ബി​ജു, കെ ​എ​സ് ഷി​ജു, ചാ​ര്‍​ളി എ​ബ്ര​ഹാം, സ​ജു ഇ​ട​ക്ക​ല്ലി​ല്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ട് എ​ൻ​ജി​നീ​യ​ര്‍ ഉ​ഷ രാ​ധാ​കൃ​ഷ്ണ​ന്‍, അ​സി​സ്റ്റ​ന്‍റ്എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ മ​ഞ്ജു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.