വാ​നും കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു
Friday, July 23, 2021 10:29 PM IST
ഹ​രി​പ്പാ​ട്: പി​ക്ക​പ്പ് വാ​നും കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​ന്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ക​രു​വാ​റ്റ പ്ര​സ​ന്നാ​ല​യ​ത്തി​ൽ സ​ന​ൽ കു​മാ​ർ (51), ഭാ​ര്യ സേ​തു​ല​ക്ഷ്മി (47), പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ്ര​ണ​വ് (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ഡാ​ണ​പ്പ​ടി പാ​ല​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. അ​ടൂ​രി​ൽനി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വാ​ൻ ക​രു​വാ​റ്റ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യും പി​റ​കി​ൽ വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ലേ​ക്കു കാ​റി​ടി​ച്ചു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ദ​ന്പ​തി​ക​ളെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. പി​ക്ക​പ്പ് ഡ്രൈ​വ​റെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.