വെ​ള്ള​ത്തി​നു ന​ടു​വി​ൽ ദാ​ഹി​ച്ചുവ​ല​യു​ന്ന ജ​നം
Saturday, July 24, 2021 9:59 PM IST
വെ​ള്ള​ത്തി​നു ന​ടു​വി​ൽ ജീ​വി​ക്കു​ന്ന 20 ല​ക്ഷം ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ട​മോ​ടു​ന്നു. ഒ​രു ക​ലം കു​ടി​വെ​ള്ള​ത്തി​നു വ​ള്ള​ങ്ങ​ളി​ൽ മൈ​ലു​ക​ൾ തു​ഴ​യു​ന്ന വീ​ട്ട​മ്മ​മാ​ർ. പു​ളി​ങ്കു​ന്നി​ലും മു​ട്ടാ​റ്റി​ലും ച​ന്പ​ക്കു​ള​ത്തും കു​മ​ര​ക​ത്തും ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും വാ​ട്ട​ർ ടാ​ങ്കു​ക​ൾ നി​ര​ത്തി വെ​ള്ളം​തേ​ടി പോ​കു​ന്ന കാ​ഴ്ച. കു​ട്ട​നാ​ട്ടി​ലു​ട​നീ​ളം മു​ൻ​പ് തോ​ടും പു​ഴ​യും കാ​യ​ലും കു​ള​വു​മൊ​ക്കെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളാ​യി​രു​ന്നു.

കൈ​യ​ക​ലെ കു​ടി​വെ​ള്ളം. കോ​രി​യെ​ടു​ക്കേ​ണ്ട, ക​ല​ത്തി​ൽ മു​ക്കി​യെ​ടു​ത്ത് കു​ടി​ക്കാം, പാ​ത്രം ക​ഴു​കാം, കു​ളി​ക്കാം. ഇ​ന്ന് ക​റു​ത്തും ചു​വ​ന്നും എ​ണ്ണ​പ്പാ​ളി​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​മാ​ണു കു​ട്ട​നാ​ടി​ന്‍റെ ദു​രി​തം. പ​ന്പ​യും മീ​ന​ച്ചി​ലും അ​ച്ച​ൻ​കോ​വി​ലും മ​ണി​മ​ല​യും മൂ​വാ​റ്റു​പു​ഴ​യാ​റും ന​ൽ​കു​ന്ന ജ​ല​സ​മൃ​ദ്ധി​യാ​യി​രു​ന്നു മു​തി​ർ​ന്ന​വ​രു​ടെ ഓ​ർ​മ​യി​ൽ കു​ട്ട​നാ​ടി​ന്‍റെ ഐ​ശ്വ​ര്യം. കാ​ലം മാ​റി​യ​പ്പോ​ൾ കു​ട്ട​നാ​ട് മാ​ലി​ന്യ​സം​ഭ​ര​ണി​യാ​യി മാ​റി​യി​രി​ക്കു​ന്നു. മ​ലി​ന​ജ​ല​ത്തി​ൽ ജീ​വി​ക്കു​ക​യും കു​ടി​വെ​ള്ളം വി​ല​യ്ക്കു​വാ​ങ്ങു​ക​യും ചെ​യ്യാ​ൻ വി​ധി​ക്ക​പ്പെ​ട്ട ജ​ന​ത​തി. ജ​ല​ജ​ന്യരോ​ഗ​ങ്ങ​ളി​ൽ വ​ല​യു​ന്നു.

52 വ​ർ​ഷം മു​ൻ​പ് പൈ​പ്പി​ട്ടു തു​ട​ങ്ങി​യ കു​ട്ട​നാ​ട് കു​ടി​വെ​ള്ള​പ​ദ്ധ​തി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. പ്ര​തി​ദി​നം 28 ദ​ശ​ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ളം വേ​ണ്ട കു​ട്ട​നാ​ട്ടി​ൽ പ​കു​തി​പോ​ലും വി​ത​ര​ണം ചെ​യ്യാ​ൻ വാ​ട്ട​ർ അ​ഥോറി​റ്റി​ക്കു ക​ഴി​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു പാ​ലി​നേ​ക്കാ​ൾ വി​ൽ​പ​ന ഇ​വി​ടെ പ​ച്ച​വെ​ള്ള​ത്തി​നു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി മു​ട​ങ്ങി​യ​തും മാ​റ്റി​സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണ് ജ​ല​വി​ത​ര​ണം താ​റു​മാ​റാ​ക്കു​ന്ന​ത്.

ത​ല​വ​ടി, മു​ട്ടാ​ർ, രാ​മ​ങ്ക​രി, നീ​ലം​പേ​രൂ​ർ, കൈ​ന​ക​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​വ​ർ ഹെ​ഡ് ടാ​ങ്കു​ക​ൾ നി​ർ​മി​ച്ചു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ​ന്പിം​ഗ് സം​വി​ധാ​നം ന​ട​ക്കു​ന്നി​ല്ല. 2013ൽ ​നീ​രേ​റ്റു​പു​റ​ത്ത് സ്ഥാ​പി​ച്ച 14 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശു​ദ്ധീ​ക​ര​ണി​യി​ൽ​നി​ന്നു​ള്ള പൈ​പ്പു​ക​ൾ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തി​നാ​ൽ ടാ​ങ്കു​ക​ളി​ൽ വെ​ള്ളം ശേ​ഖ​രി​ച്ചു വി​ത​ര​ണം ചെ​യ്യാ​നാ​കു​ന്നി​ല്ല.
നീ​രേ​റ്റു​പു​റ​ത്ത് പ്ലാ​ന്‍റ് വ​ന്ന​പ്പോ​ൾ ക​റ്റോ​ട് നി​ന്നു​ള്ള ജ​ല​വി​ത​ര​ണം നി​ല​ച്ചു. ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ​നി​ന്നു വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മൂ​ന്നാം​ഘ​ട്ട​മാ​യി 241 കോ​ടി രൂ​പ മു​ട​ക്കി​ൽ നീ​രേ​റ്റു​പു​റ​ത്ത് 30 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള പു​തി​യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നും 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​വ​ർ​ഹെ​ഡ് ടാ​ങ്കു​ക​ൾ പ​ണി​യു​ന്ന​തി​നു​മാ​ണു വാ​ട്ട​ർ അഥോറി​റ്റി പ​ദ്ധ​തിയി​ട്ടി​രി​ക്കു​ന്ന​ത്. ടാ​ങ്കു​ക​ളും പു​തി​യ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റും 1000 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​നും ഉ​ൾ​പ്പെ​ട്ട പ​ദ്ധ​തി കി​ഫ്ബി പ​ദ്ധ​തി​യി​ലാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്.

കു​ട്ട​നാ​ട്ടി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തും 80 ല​ക്ഷം രൂ​പ വ​രെ കു​ടി​വെ​ള്ളം വി​ത​ര​ണ​ത്തി​നു വാ​ട്ട​ർ അ​ഥോ​റി​റ്റിയി​ൽ അ​ട​യ്ക്കു​ന്നു​ണ്ട്. ഒ​രു വീ​ടി​ന് വാ​ട്ട​ർ ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ൻ 8000 രൂ​പ മ​തി​യെ​ന്നി​രി​ക്കെ പ​ഞ്ചാ​യ​ത്തു​ക​ൾ ഓ​രോ ടാ​പ്പി​നും 5000 രൂ​പ വീ​ത​മാ​ണ് അ​ട​ച്ചു​വ​രു​ന്ന​ത്. ര​ണ്ടാ​യി​രം ടാ​പ്പു​ക​ൾ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ടാ​യി​രി​ക്കെ കു​ടി​വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. കൈ​ന​ക​രി​യി​ലും ച​ന്പ​ക്കു​ള​ത്തും നെ​ടു​മു​ടി​യി​ലു​മൊ​ക്കെ 15 വ​ർ​ഷ​മാ​യി​ട്ടും വെ​ള്ളം എ​ത്താ​ത്ത പൈ​പ്പു​ക​ൾ കാ​ണാം.

പ്ര​ള​യ​ത്തി​ൽ പ​ലേ​ട​ത്തും ശു​ദ്ധ​ജ​ല വി​ത​ര​ണ കു​ഴ​ലു​ക​ൾ ത​ക​ർ​ന്നി​രി​ക്കു​ന്നു. ഇ​വ പൂ​ർ​ണ​മാ​യി മാ​റ്റി സ്ഥാ​പി​ച്ചി​ട്ടി​ല്ല. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു താ​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴ​ൽ​ക്കി​ണ​റു​ക​ൾ നി​ർ​മിച്ച് ശു​ദ്ധ​ജ​ലം ശേ​ഖ​രി​ക്കാ​ൻ കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് സാ​ധി​ക്കി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന 20 ലി​റ്റ​ർ ബോ​ട്ടി​ൽ വെ​ള്ള​ത്തി​ന് 50 രൂ​പ​യാ​ണു വി​ല.

പ​ന്പാ തീ​ര​ത്തെ ഏ​റ്റ​വും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണു കൈ​ന​ക​രി. മൂ​ന്നു കാ​യ​ൽ​നി​ല​ങ്ങ​ളും 24 പാ​ട​ശേ​ഖ​ര​ങ്ങ​ളും ആ​റാ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ളു​മു​ള്ള പ്ര​ദേ​ശം. ഇ​പ്പോ​ഴും കു​ടി​വെ​ള്ളം ഇ​വി​ടു​ത്തു​കാ​ർ​ക്ക് അ​മൂ​ല്യ​നി​ധി​യാ​ണ്. മു​ണ്ട​യ്ക്ക​ലി​ലെ നാ​ല​ര ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യാ​ണു കു​ടി​വെ​ള്ള സ്രോ​ത​സ്.

1989ൽ ​ക​മ്മീ​ഷ​ൻ ചെ​യ്ത പ​ദ്ധ​തി​യി​ൽ​നി​ന്നു വെ​ള്ളം ഒ​ഴു​കാ​ൻ 15 വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. അ​തും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​നേ​രം മാ​ത്രം. (തു​ട​രും).