പ​രി​ശീ​ല​ന​വും പ്ര​ദ​ർ​ശ​ന​വും
Thursday, July 29, 2021 10:18 PM IST
ചേ​ർ​ത്ത​ല: സി.​അ​ച്യു​ത​മേ​നോ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​സ്ഥാ​ന ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​വും, തേ​ൻ, തേ​നു​ല്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും തു​ട​ങ്ങി. സി.​കെ. കു​മാ​ര​പ്പ​ണി​ക്ക​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രീ​ശീ​ല​ന പ​രി​പാ​ടി മു​ൻ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​സ് സ​ച്ചി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 31 ന് ​രാ​വി​ലെ ഒ​മ്പ​തി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. യു.​മോ​ഹ​ന​ൻ, ആ​ർ.​സു​ഖ​ലാ​ൽ, ബി.​സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​പ്പ​റ്റൈ​റ്റി​സ്
ദി​നം ആ​ച​രി​ച്ചു

ചേ​ർ​ത്ത​ല: ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യു​ഷ്മാ​ൻ ഭ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം ആ​ച​രി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ.​സ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ ഡോ. ​അ​മൃ​ത, ഡോ. ​നീ​തു, ഡോ. ​സൗ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹെ​പ്പ​റ്റൈ​റ്റി​സ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും, നോ​ട്ടീ​സ് വി​ത​ര​ണ​വും, സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.