ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ അ​റ​സ്റ്റി​നെ നേ​രി​ടു​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​ം
Friday, July 30, 2021 11:37 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തു വി​വാ​ദ​മാ​കു​ന്നു. സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ സ്റ്റാ​ലി​നെ മ​ർ​ദി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മു​ള്ള കേ​സി​ൽ കൗ​ൺ​സി​ല​റും മു​ൻ ചെ​യ​ർ​മാ​നു​മാ​യ രാ​ജ​ൻ ക​ണ്ണാ​ട്ടി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.
ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന രാ​ജ​ൻ ക​ണ്ണാ​ട്ട് ഇ​ന്ന​ലെ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നാ​ട​കീ​യ​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. പു​റ​മേ കേ​ര​ള കോ​ൺ​ഗ്ര​സ് -ജോ​സ​ഫ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ ധ​ർ​ണ​യും രാ​ജ​ൻ ക​ണ്ണാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗം പോ​ലി​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.
പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സു​ണ്ട്. നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യി​ൽ കൗ​ൺ​സി​ല​ർ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. ചെ​ങ്ങ​ന്നൂ​ർ പോ​ലി​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്ത​പ്പെ​ട്ട രാ​ജ​ൻ ക​ണ്ണാ​ട്ട് പ​ര​സ്യ​മാ​യി പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടും നി​യ​മ ന​ട​പ​ടി സ്വീ​കാ​രി​ക്കാ​തെ മൗ​നം പാ​ലി​ച്ച പോ​ലി​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ജെ​എ​സ്എ​സ് നേ​താ​വ് ര​മേ​ശ് ബാ​ബു പ​റ​ഞ്ഞു.