ന്യൂജെൻ ബൈ​ക്ക് അ​ഭ്യാ​സ പ്ര​ക​ട​ന​ം: ഓ​പ്പ​റേ​ഷ​ൻ റാ​ഷി​നു തു​ട​ക്ക​മാ​യി
Monday, August 2, 2021 11:31 PM IST
ച​ങ്ങ​നാ​ശേ​രി: ന്യൂ​ജെ​ൻ ബൈ​ക്ക് അ​ഭ്യാ​സ പ്ര​ക​ട​ന​ക്കാ​ർ​ക്കെ​തി​രേ സം​സ്ഥാ​ന​ത്താ​ക​മാ​നം ‘ഓ​പ്പ​റേ​ഷ​ൻ റാ​ഷി’​നു തു​ട​ക്ക​മാ​യി. അ​മി​ത വേ​ഗം, ബൈ​ക്ക് റേ​സിം​ഗ്, അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്ത​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഓ​പ്പ​റേ​ഷ​ൻ റാ​ഷി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് വി​വി​വ​ധ ജി​ല്ല​ക​ളി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​മാ​ർ ഉ​ൾ​പ്പെ​ടെ മോ​ട്ടോ​ർ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി ബു​ള്ള​റ്റു​ക​ൾ, ബൈ​ക്കു​ക​ൾ എ​ന്നി​വ​യ്ക്ക് മോ​ഡി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തി​നാ​യി മ​ന​ഃപൂ​ർ​വം ര​ജി​സ്റ്റ​ർ ന​ന്പ​ർ ഉൗ​രി മാ​റ്റി സ​ഞ്ച​രി​ക്കു​ന്ന ബൈ​ക്കു​ക​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞദി​വ​സം ച​ങ്ങ​നാ​ശേ​രി​യി​ൽ അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​താ​ഗ​തമ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ര​മാ​യും ബൈ​ക്ക് ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.