വിഷലിപ്തമായ വർഗീയ പ്രചാരണം അവസാനിപ്പിക്കണമെന്നു മതമേലധ്യക്ഷൻമാർ
Friday, September 17, 2021 10:23 PM IST
മാ​വേ​ലി​ക്ക​ര: മാ​ന​വി​ക​ത​യെ ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​വും പ്ര​തി​ക​ര​ണ​ങ്ങ​ളും സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന​തു ഖേ​ദ​ക​ര​മാ​ണെ​ന്നും വി​ഷ​ലി​പ്ത​മാ​യ വ​ർ​ഗീ​യ പ്ര​ച​ാര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ​സി​സി), ഓ​ർ​ത്ത​ഡോ​ക്സ്, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ, മു​സ്‌ലിം മ​ത​മേ​ല​ധ്യ​​ക്ഷ​ൻ​മാ​രു​ടെ സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു. സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ്, മാ​വേ​ലി​ക്ക​ര ഇ​മാം അ​ബ്ദു​ൽ വാ​ഹി​ദ് മൗ​ല​വി എ​ന്നി​വ​രാ​ണു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ന​ട​ക്കു​ന്ന വ​ർ​ഗീ​യ പ്ര​ച​ാര​ണ​ത്തി​നും ല​ഹ​രി​യു​ടെ വ്യാ​പ​ന​ത്തി​നു​മെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ക​മാ​യ ഉ​പ​ഭോ​ഗം അ​ക്ര​മ, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ എ​ല്ലാ ത​ല​ത്തി​ലെ​യും ആ​ളു​ക​ളും പ്ര​തി​രോ​ധി​ക്ക​ണം. നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് എ​ന്ന പ​ദം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​രേ​യും നി​ർ​ബ​ന്ധി​ച്ചു മ​തം​മാ​റ്റു​ന്ന പ്ര​വ​ണ​ത പാ​ടി​ല്ല. കു​ടും​ബ കോ​ട​തി​ക​ളി​ൽ കി​ട​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ച്ചാ​ൽ നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റു​ന്ന രീ​തി ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കാ​നാ​കൂ​മെ​ന്നു ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു. തീ​വ്ര​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​കാം ജി​ഹാ​ദ് എ​ന്ന പ​ദം പാ​ലാ ബി​ഷ​പ് ഉ​പ​യോ​ഗി​ച്ച​ത്. അ​തു ഇ​സ്ലാ​മി​ക അ​ർ​ഥ​ത്തി​ലാ​യി​രി​ക്കി​ല്ല. ല​ഹ​രി സ​മൂ​ഹ​ത്തി​ന്‍റെ ശാ​പ​മാ​യി മാ​റു​ക​യാ​ണ്. അ​തൊ​ഴി​വാ​ക്കു​ക ത​ന്നെ വേ​ണ​മെ​ന്ന് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് പ​റ​ഞ്ഞു.
തെ​റ്റി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ന്ന ല​ഹ​രി ഇ​ല്ലാ​താ​ക്കാ​നാ​ണു ശ്ര​മി​ക്കേ​ണ്ട​തെ​ന്നു അ​ബ്ദു​ൽ വാ​ഹി​ദ് മൗ​ല​വി അഭിപ്രായപ്പെ​ട്ടു.