നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു ത​ക​ർ​ന്നു
Tuesday, September 21, 2021 10:32 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യപാ​ത​യി​ൽ ക​ള​ർ​കോ​ട് ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ത​ക​ർ​ന്നു താ​ഴേ​ക്കു കു​ത്തി. ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ൽ​സ്യ​വി​ൽ​പ​ന ത​ട്ടും ത​ക​ർ​ത്താ​ണ് കാ​ർ താ​ഴ്ച​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ​ത്. ത​ട്ടി​നു സ​മീ​പം ആ​ളി​ല്ലാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.