സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു
Friday, September 24, 2021 10:16 PM IST
പു​ന്ന​മൂ​ട്: ക​ല്ലു​മ​ല മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ 2018-2021 വ​ർ​ഷ​ത്തി​ൽ പ​ഠ​ന​രം​ഗ​ത്ത് ഏ​റ്റ​വും മി​ക​വു പു​ല​ർ​ത്തി​യ 26 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫാ. ​സി.​റ്റി. ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു.​കോ​ള​ജി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ യൂ​ഹാ​നോ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ റ​മ്പാ​ൻ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സ​തീ​ഷ് ടി. ​പ​ത്മ​നാ​ഭ​ൻ, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഏ​ബ്ര​ഹാം പു​ന്നൂ​സ്, ഡോ. ​പി.​കെ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.