ജെ​സി​ഐ സ​ഹാ​യവി​ത​ര​ണ​വും ആ​ദ​രി​ക്ക​ലും ന​ട​ത്തി
Sunday, September 26, 2021 9:10 PM IST
മാ​ന്നാ​ർ: ജെ​സി​ഐ മാ​ന്നാ​ർ ടൗ​ണി​ന്‍റെ അ​മേ​രി​ക്ക​ൻ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജെ ​സി ഐ ​മാ​ന്നാ​ർ ടൗ​ൺ അ​റ്റ്‌ലാ​ന്‍റ ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്കു​ള്ള ധ​ന സ​ഹാ​യ വി​ത​ര​ണം, നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി. നാ​യ​ർ സ​മാ​ജം സ്കൂ​ളി​നു സ​മീ​പ​മു​ള്ള കൊ​ച്ചീ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജെ​സി​ഐ മാ​ന്നാ​ർ ടൗ​ൺ അ​റ്റ്‌ലാ​ന്‍റ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ​ഹാ​യ വി​ത​ര​ണ​വും സം​സ്ഥാ​ന ഫി​ഷ​റീ​സ് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് നൈ​സ് സൂ​സ​ൻ പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി.
കെ.​എ. ക​രീം, അ​തു​ൽ അ​ഭി​ലാ​ഷ്, പു​ണ്യ സു​രേ​ഷ് എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്കു​ള്ള ധ​ന സ​ഹാ​യം ക​രു​ണ​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. ജെ​സി​ഐ മാ​ന്നാ​ർ ടൗ​ൺ അറ്റ്‌ലാന്‍റ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​അ​നീ​ഷ് , ചാ​ക്കോ വ​ർ​ഗീ​സ്, സു​നി​ൽ​കു​മാ​ർ, മ​നു തോ​മ​സ്, ആ​ശി​ഷ് ആ​ന​ന്ദ്, വി​ഷ്ണു നാ​രാ​യ​ണ​ൻ, ടി.​എ​സ് സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.