ച​ര​ക്കു സേ​വ​നനി​കു​തി ഓ​ഫീ​സു​ക​ള്‍ മാ​റ്റി
Tuesday, October 12, 2021 10:22 PM IST
ആ​ല​പ്പു​ഴ: വ​ഴി​ച്ചേ​രി രാ​മ​ച​ന്ദ്രാ കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ്, ക​ല്ലു​പാ​ല​ത്തി​നു സ​മീ​പം മേ​ലു​വ​ള്ളി​ല്‍ ബി​ല്‍​ഡിം​ഗ്സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ്, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ (അ​പ്പീ​ല്‍​സ്) ഓ​ഫീ​സ്, സ്റ്റേ​റ്റ് ടാ​ക്സ് ഓ​ഫീ​സ​ര്‍ (വ​ര്‍​ക്സ് കോ​ണ്‍​ട്രാ​ക്ട്), സ്റ്റേ​റ്റ് ടാ​ക്സ് ഓ​ഫീ​സ​ര്‍ (ല​ക്ഷ്വ​റി ടാ​ക്സ്) തു​ട​ങ്ങി​യ ഓ​ഫീ​സു​കള്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഭ​വ​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0477 2243596. വി​ലാ​സം: ബി​എ​സ്എ​ന്‍​എ​ല്‍ ഭ​വ​ന്‍, ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ്, ആ​ല​പ്പു​ഴ- 688001.

വാ​ക്സി​നേഷന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം വേ​ണം​

കു​ട്ട​നാ​ട്: സ്കൂ​ൾ തു​റ​ക്കാ​ൻ 17 ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും രണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്ന​ത് എ​ത്ര​മാ​ത്രം പ്രാ​യോ​ഗി​ക​മാ​ണെ​ന്ന​തി​ൽ കാ​പ്സ് നേ​തൃ​യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. വാ​ക്സി​ൻ ന​ൽ​കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​സ് കോ​യി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട്, മാ​ത്യു മ​ത്താ​യി, ഫി​ലി​പ്പ് ഏ​ബ്ര​ഹാം, ദീ​പ പ്ര​ദീ​പ്, സു​ജ ട്രീ​സ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം‌​ഗി​ച്ചു.