അ​ഭി​ഭാ​ഷ​ക​ൻ ച​മ​ഞ്ഞ് കാ​റും പ​ണ​വും ത​ട്ടി​യെ​ടു​ത്തയാൾ പി​ടി​യി​ൽ
Friday, October 15, 2021 10:31 PM IST
എ​ട​ത്വ: അ​ഭി​ഭാ​ഷ​ക​ൻ ച​മ​ഞ്ഞ് കാ​റും പ​ണ​വും മു​ദ്ര​പ​ത്ര​വും ത​ട്ടി​യെ​ടു​ത്ത പ്ര​തി എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ക​ണ്ണൂ​ർ ചി​റ​യ്ക്ക​ൽ ക​വി​താ​ല​യം ജി​ഗീ​ഷ് (32) ആ​ണ് എ​ട​ത്വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
എ​ട​ത്വ മ​ങ്കൊ​ട്ട സ്വ​ദേ​ശി അ​നീ​ഷ് കു​മാ​ർ ജി​ല്ല പോ​ലീ​സ് സൂ​പ്ര​ണ്ട് ജി. ​ജ​യ​ദേ​വ​നു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മൂ​ന്നു ദി​വ​സ​ത്തെ അ​ന്വേഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. അ​ഭി​ഭാ​ഷ​ക​ൻ ച​മ​ഞ്ഞു​ന​ട​ന്ന ജി​ഗീ​ഷ് കാ​ർ ഉ​ട​മ​യാ​യ അ​നീഷ് കു​മാ​റു​മാ​യി സൗ​ഹ്യ​ദം സ്ഥാ​പി​ച്ചാ​ണ് കാ​റും 2,40,000 രൂ​പ​യും മു​ദ്ര​പ​ത്ര​വും ത​ട്ടി​യെ​ടു​ത്ത​ത്.
എ​ട​ത്വാ​യി​ലെ ഒ​രു കേ​സി​ൽനി​ന്ന് കാ​ർ ഉ​ട​മ​യെ ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കൈ​മാ​റി​യ കാ​റും പ​ണ​വും മു​ദ്ര​പ​ത്ര​വും ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ട​മ ജി​ഗീ​ഷി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. ഫോ​ണ്‍ കോ​ൾ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​നീ​ഷ് കു​മാ​ർ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട​ത്വ പോ​ലീ​സ് പ്ര​തി​യെ കു​ടു​ക്കാ​ൻ അ​ന്വേഷ​ണം ആ​രം​ഭി​ച്ചു.
മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പോ​ലീ​സി​നെ വെ​ട്ടി​ച്ച് പ്ര​തി ക​ട​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ചേ​ന്ദ​മം​ഗ​ലം ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ചേ​ന്ദ​മം​ഗ​ല​ത്തെ വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ നി​ന്നാ​ണ് കാ​ർ ക​ണ്ടെ​ടു​ക്കു​ന്ന​ത്. ഈ ​വീ​ട്ടി​ൽനി​ന്ന് പ്രതി​യെ പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി സ​മാ​ന കേ​സു​ക​ളി​ലും ജി​ഗീ​ഷ് പ്ര​തി​യാ​ണ്. സു​പ്രീംകോ​ട​തി ജ​ഡ്ജി ച​മ​ഞ്ഞും പ്ര​തി പ​ല​രെയും ക​ബ​ളി​പ്പി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ട​ത്വ സി​ഐ ആ​ന​ന്ദ​ബാ​ബു, എ​സ്ഐ ഷാം​ജി, സി​പിഒ​മാ​രാ​യ സ​നീ​ഷ്, ശ്യം​കു​മാ​ർ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.