കോടംതുരുത്ത് ചങ്ങരംപാടത്ത് നെൽകൃഷിയിൽ നൂറുമേനി വിളവ്
Friday, October 22, 2021 1:07 AM IST
തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പാടശേഖരത്തിൽ കുട്ടനാട്ടുകാരായ രണ്ട് യുവകർഷകർ ചേർന്ന് നടത്തിയ പൊക്കാളി നെൽകൃഷിയിൽ നൂറുമേനി. ഇടവേളയ്ക്ക് ശേഷം, മാമ്പുഴക്കരി സ്വദേശി ജിനോയും ചേന്നങ്കരി സ്വദേശി ജോബിയും ചേർന്നാണ് ചങ്ങരം 60 ഏക്കർ പാടശേഖരത്തിൽ ചെട്ടിവിരിപ്പ് വിത്തിനം കൃഷി ചെയ്തത്. ദലീമജോജോ എംഎൽഎ വിളവെടുപ്പ് ഉദ്ഘാ ടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ബിനീഷ് ഇല്ലിക്കൽ, സജിമോൾ ഫ്രാൻസിസ്, കുത്തിയതോട് കൃഷി അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ അലക്സാണ്ടർ, കൃഷി ഓഫീസർ ബി.ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.