ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും
Sunday, October 24, 2021 10:34 PM IST
ചേ​ർ​ത്ത​ല: മേ​നാ​ശേ​രി ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ ഇ​ന്ന് സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും. തു​ട​ർ​ന്ന് ആ​റി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ടി.​എം. ഷെ​റീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, പി.​കെ. സാ​ബു, എം.​സി. സി​ദ്ധാ​ർ​ഥൻ എ​ന്നി​വ​രെ കൂ​ടാ​തെ എം.​എ. ബേ​ബി, മു​ല്ല​ക്ക​ര ര​ക്താ​ക​ര​ൻ എ​ന്നി​വ​ർ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ അ​ഭി​സം​ബോ​ധ​ന​ചെ​യ്യും.
സ​മാ​പ​നദി​വ​സ​മാ​യ 27ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ​സ്.​ ബാ​ഹു​ലേ​യ​ൻ ദീ​പ​ശി​ഖ തെ​ളി​ക്കും. തു​ട​ർ​ന്ന് അ​ത്‌ല​റ്റി​ക് യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലെ​ത്തു​ന്ന​തോ​ടെ വാ​രാ​ച​ര​ണ ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ക്കും. രാ​വി​ലെ മു​ത​ൽ ത​ന്നെ മ​ന്ത്രി​മാ​ർ വ​യ​ലാ​ർ മ​ണ്ഡ​പ​ത്തി​ലെ​ത്തി പു​ഷ്പാ​ർ​ച്ച​ന​യും അ​ഭി​വാ​ദ്യ​വും രേ​ഖ​പെ​ടു​ത്തും. തു​ട​ർ​ന്ന് ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കാ​യി എ​ത്തും.