ഈ​ഴ​വ​ൻ​കേ​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ക​രി​ങ്ക​ൽ ബ​ണ്ട് അ​പ​ക​ടാവസ്ഥയി​ൽ
Monday, October 25, 2021 9:45 PM IST
ഹ​രി​പ്പാ​ട്: പു​റ​ക്കാ​ട് ക​രി​നി​ല വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ പ​രി​ധി​യി​ലെ ക​രു​വാ​റ്റാ കൃ​ഷി​ഭ​വ​നി​ൽ​പെ​ട്ട ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഈ​ഴ​വ​ൻ​കേ​രി കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ക​രി​ങ്ക​ൽ ബ​ണ്ട് അ​പ​ക​ട സ്ഥി​തി​യി​ൽ. തെ​ക്കേ മോ​ട്ടോ​ർ ത​റ​യ്ക്ക് കി​ഴ​ക്കുവ​ശം ലീ​ഡിം​ഗ് ചാ​ന​ലി​ൽ രൂ​പംകൊ​ണ്ട ചു​ഴി​യെ തു​ട​ർ​ന്നാ​ണ് ക​രി​ങ്ക​ൽ ബ​ണ്ട് താ​ഴേ​ക്ക് ഇ​ടി​ഞ്ഞ​ത്.​ നി​ല​വി​ൽ ഏ​തു​നി​മി​ഷ​വും മ​ട​വീ​ഴാ​വു​ന്ന സ്ഥി​തി​യാ​ണ്. മ​ട​വീ​ഴ്ച​യു​ണ്ടാ​യാ​ൽ 50 ദി​വ​സം മൂ​പ്പെ​ത്തി​യ നെ​ൽ​ച്ചെ​ടി​ക​ൾ ന​ശി​ക്കും. കാ​ര​മു​ട്ട് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്കും നാ​ശ​മുണ്ടാ​കും. വെ​ള്ള​പ്പൊ​ക്ക ദി​വ​സ​ങ്ങ​ളി​ൽ രാ​വും പ​ക​ലും ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും കാ​വ​ലി​രു​ന്ന് സം​ര​ക്ഷി​ച്ചെ​ടു​ത്ത പാ​ട​ശേ​ഖ​ര​മാ​ണി​ത്. ബ​ണ്ടി​ന്‍റെ 45 മീ​റ്റ​റോ​ളം ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി തെ​ങ്ങി​ൻ​കു​റ്റി​യ​ടി​ച്ച് ക​ട്ട​കോ​രി നി​റ​ച്ചു ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി​യി​ല്ലെങ്കി​ൽ ഏ​തു​നി​മി​ഷ​വും അ​പ​ക​ടം സം​ഭ​വി​ക്കാം. തീ​ര​ദേ​ശ തീ​വ​ണ്ടി​പ്പാ​ത ക​ട​ന്നു​പോ​കു​ന്ന പാ​ട​ശേ​ഖ​രം കൂ​ടി​യാ​ണി​ത്. മ​ട​വീ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളം ഇ​ര​ച്ചെ​ത്തി​യാ​ൽ തീ​വ​ണ്ടി​പ്പാ​ത​യ്ക്കും ഭീ​ഷ​ണി​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കൃ​ഷി ഓ​ഫീ​സ​റും നേ​രി​ട്ടെ​ത്തി കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടെന്നും പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി വി. ​സു​രേ​ഷ് പ​റ​ഞ്ഞു.