ന​ടു​മു​റ്റം ഗോ​ശാ​ല​യാ​ക്കി വീ​ട്ടമ്മ
Monday, October 25, 2021 9:45 PM IST
എ​ട​ത്വ: ക്ഷീ​ര ക​ർ​ഷ​ക​നുവേ​ണ്ടി ന​ടു​മു​റ്റം ഗോ​ശാ​ല​യാ​ക്കി വീ​ട്ടു​ട​മ. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ കു​ന്ന​ത്ത് രു​ഗ്മി​ണി​യു​ടെ ന​ടു​മു​റ്റ​മാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ന്‍റെ പ​ശു​വി​നെ കെ​ട്ടാ​നാ​യി വി​ട്ടു​ന​ൽ​കി​യ​ത്. മു​ണ്ടു​കാ​ട് സു​കു​മാ​ര​ന്‍റെ അ​ഞ്ചു പ​ശു​ക്ക​ളാ​ണ് രു​ഗ്മി​ണി​യു​ടെ വീ​ടി​ന്‍റെ ന​ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പു താ​ഴാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും സു​കു​മാ​ര​ന്‍റെ തൊ​ഴു​ത്തി​ലെ വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ ക​റ​വ​പ്പശു ഉ​ൾ​പ്പെടെ​യു​ള്ള പ​ശു​ക്ക​ളെ കെ​ട്ടാ​ൻ സ്ഥ​ല​മി​ല്ലാ​തെ വി​ഷ​മി​ച്ച സു​കു​മാ​ര​നു സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ രു​ഗ്മി​ണി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.