ആം​ബു​ല​ൻ​സ് അ​പ​ക​ടം; ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ​പ​രി​ശോ​ധ​നാ​ഫ​ലം
Tuesday, October 26, 2021 10:17 PM IST
ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ൽ ഞാ​യ​റാ​ഴ്ച ഓ​ട്ടോ​റി​ക്ഷ​യു​മാ​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ്. ഞാ​യ​റാ​ഴ്ച രാ​ത്രി ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ളു​മാ​യി അ​ടൂ​രി​ൽനി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ചെ​ങ്ങ​ന്നൂ​ർ തേ​ര​ക​ത്ത് പ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ളെ പി​ന്നീ​ട് മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തെത്തുട​ർ​ന്ന് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പെ​രി​ങ്ങ​നാ​ട് സ്വ​പ്‌​ന വി​ലാ​സ​ത്തി​ൽ സ്വ​പ്‌​ന​കു​മാ​റി(47)​നെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റും ചെ​യ്തി​രു​ന്നു.
വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി തെ​ളി​ഞ്ഞു. എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ന്നെ​ത്തി​യ ആം​ബു​ല​ൻ​സ് ആ​ദ്യം എ​തി​രെ വ​ന്ന കാ​റി​ൽ ത​ട്ടി. തു​ട​ർ​ന്നു കാ​റി​ന്‍റെ പി​റ​കെ​യു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കു​റി​ച്ചി​മു​ട്ടം തെ​ക്കേ​കൊ​ല്ലി​രേ​ത്ത് പ്ര​ശാ​ന്ത് ഗോ​പി (30) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയി ൽ ചി​കി​ത്സ​യി​ലാ​ണ്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും ചേ​ർ​ന്നു ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നാ​ണ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ സി​ഐ ജോ​സ് മാ​ത്യു പ​റ​ഞ്ഞു.