അനശ്വര കവിയുടെ സ്മരണയിൽ ചന്ദ്രകളഭം
Wednesday, October 27, 2021 10:09 PM IST
ചേ​ര്‍​ത്ത​ല: മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര​ക​വി വ​യ​ലാ​ർ രാ​മ​വ​ർ​മ യു​ടെ 46-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി സ്മൃ​തി​മ​ണ്ഡപ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. രാ​വി​ലെ വ​യ​ലാ​റി​ന്‍റെ കു​ടും​ബം സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പ​ത്നി ഭാ​ര​തി ത​മ്പു​രാ​ട്ടി, മ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ പേ​രി​ലു​ള്ള ച​ന്ദ്ര​ക​ള​ഭം ഡി​ജി​റ്റൈ​സേ​ഷ​ൻ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. വ​യ​ലാ​ർ രാ​ഘ​വ​പ്പ​റ​മ്പി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം വ​യ​ലാ​റി​ന്‍റെ പ​ത്നി ഭാ​ര​തി ത​മ്പു​രാ​ട്ടി​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ .
വ​യ​ലാ​ർ മ​ഹാ​ത്മാ സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ചേ​ര്‍​ന്ന അ​നു​സ്മ​ര​ണ സ​ദ​സി​ല്‍ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പ​ട്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ധു വാ​വ​ക്കാ​ട്, വ​യ​ലാ​ർ ല​ത്തീ​ഫ്, എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, വി​നോ​ദ് കോ​യി​ക്ക​ൽ, സി.​എ. റ​ഹിം, വി​ജ​യ​മ്മ ആ​ല​പ്പാ​ട്ട്, വി​ജീ​ഷ് തൈ​ത്ത​റ, അ​നി​ൽ​കു​മാ​ർ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.