വെ​ള്ള​ക്കെ​ട്ട്: റോ​ഡി​ൽ ന​ട​പ്പാ​ത​യൊ​രു​ക്കി നാ​ട്ടു​കാ​ർ
Tuesday, November 30, 2021 10:56 PM IST
അ​മ്പ​ല​പ്പു​ഴ: വെ​ള്ള​ക്കെ​ട്ടു മൂ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡി​ൽ മ​ണ​ൽ ചാ​ക്കു​ക​ൾ കൊ​ണ്ട് ന​ട​പ്പാ​ത​യൊ​രു​ക്കി നാ​ട്ടു​കാ​ർ. വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു തോ​ടു​പോ​ലെ​യാ​യ അ​മ്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ക​മ്പി​വ​ള​പ്പി​ലെ പ്ര​ധാ​ന റോ​ഡി​ലാ​ണ് മ​ണ​ൽ ചാ​ക്കു​ക​ൾ നി​ര​ത്തി കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ത​ക​ർ​ന്ന റോ​ഡി​ൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി​രു​ന്നു.

സ്കൂ​ൾ, കോ​ള​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി, മ​റ്റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക​യാ​ത്ര മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. ഇ​തി​ന് സ​മീ​പ​ത്താ​യി അ​ങ്ക​ണ​വാ​ടി, മ​ദ്ര​സ​പ​ള്ളി എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു മൂ​ലം ഇ​തു വ​ഴി വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. സൈ​ക്കി​ൾ അ​ട​ക്കം ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും നി​ത്യ സം​ഭ​വ​മാ​ണ്. റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു ഈ ​ആ​വ​ശ്യ​വു​മാ​യി എം​എ​ൽ​എ​യ്ക്കും പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.