ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളാ​ഘോ​ഷം നാ​ളെമു​ത​ൽ
Thursday, December 2, 2021 10:36 PM IST
മു​ഹ​മ്മ: ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മദേവാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 12 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മം പ്രി​യോ​ർ ഫാ.​ റോ​ബി​ൻ അ​ന​ന്ത​ക്കാ​ട്ട് സി​എം​ഐ കൊ​ടി​യേ​റ്റും. നാ​ല്, അ​ഞ്ച്, ആ​റ് ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം വിശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന, ഒ​പ്പീ​സ്, കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം. ഏ​ഴി​ന് വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റേ​യും വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ​യും തി​രു​നാ​ൾ. എ​ട്ടി​ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ. വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ൾ ദി​നം ഒ​ന്പ​തി​നാ​ണ്. 10നു ​വൈ​കു​ന്നേ​രം 4.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ നി​ത്യാ​രാ​ധ​ന ക​പ്പേ​ള വെ​ഞ്ച​രി​പ്പ്, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. തി​രു​നാ​ൾ ദി​ന​മാ​യ 12നു ​രാ​വി​ലെ ആ​റി​ന് ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം.