രാ​മ​ൻ​ചി​റ ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Thursday, December 2, 2021 10:39 PM IST
മാ​വേ​ലി​ക്ക​ര: വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളി​ലൊ​ന്നാ​യ രാ​മ​ൻചി​റ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ജ​ല​സേ​ച​നവ​കു​പ്പി​ൽനി​ന്നും 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പാ​യ​ലും ചെ​ളി​യും നീ​ക്കം ചെ​യ്ത് ചി​റ​യു​ടെ ആ​ഴം കൂ​ട്ടു​ക, ക​ണ്ണ​ഞ്ചാ​ൽ പു​ഞ്ച​യി​ലെ കൃ​ഷി​ക്കു ജ​ല​സേ​ച​ന​ത്തി​ന് ലീ​ഡിം​ഗ് ചാ​ന​ൽ, ന​ട​പ്പാ​ത​യ്ക്കാ​യി ബ​ണ്ട്, കി​ഴ​ക്കു​ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് പി​ച്ചിം​ഗ്, ക​ട​വു​ക​ൾ എ​ന്ന​വ​യു​ടെ നി​ര്‍​മാ​ണം, ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ചി​റ​യു​ടെ അ​രി​കി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ഴ​ൽ​ക്കി​ണ​റി​ല്‍നി​ന്നു നേ​രി​ട്ടു പ​മ്പു​ചെ​യ്താ​ണ് വ​ള്ളി​ക്കു​ന്ന​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ചി​റ ഇ​പ്പോ​ള്‍ പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ സ്ഥി​തി​യി​ലാ​ണ്. ച​ട​ങ്ങി​ൽ വ​ള്ളി​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജി പ്ര​സാ​ദ്, ആ​ർ. രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം പി. ​കോ​മ​ള​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല മു​ട്ടം ഹോ​ളിഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 22 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ച ക്ലാ​ർ​ക്ക് എം.​വി. വ​ർ​ഗീ​സി​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ ഡോ.​ആ​ന്‍റോ ചേ​രാം​തു​രു​ത്തി, പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ജെ. വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് മി​നി തോ​മ​സ്, ഹോ​ളി ഫാ​മി​ലി എ​ൽ​പി​ജി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി ജോ​ൺ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി സാ​ജു തോ​മ​സ്, പി.​സി. ജെ​സ​മ്മ, ട്രീ​സാ​മ്മ ജോ​ൺ, ഷാ​ലി ആന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.