സി.ആർ. ജ​യ​പ്ര​കാ​ശ് ഊ​ർ​ജ​സ്വ​ല​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച നേ​താ​വെന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Friday, December 3, 2021 11:18 PM IST
കാ​യം​കു​ളം: പൊ​തു​പ്ര​വ​ർ​ത്ത​നരം​ഗ​ത്ത് ഏ​തു ഘ​ട്ട​ങ്ങ​ളി​ലും ഊ​ർ​ജ​സ്വ​ല​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച നേ​താ​വാ​യി​രു​ന്നു സി.​ആ​ർ. ജ​യ​പ്ര​കാ​ശെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ ​പ്ര​വ​ർ​ത്ത​നശൈ​ലി എ​ന്നും മാ​തൃ​ക പ​ക​രു​ന്ന​താ​ണെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി.
അ​ഡ്വ. സി.​ആ​ർ. ജ​യ​പ്ര​കാ​ശി​ന്‍റെ ഒ​ന്നാം ച​ര​മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​യ​പ്ര​കാ​ശ് സ്മൃ​തി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി സ​മ​യം നോ​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​കനാ​യി​രു​ന്നു സി.​ആ​ർ. ജ​യ​പ്ര​കാ​ശെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എം​എ​ൽ​എ​മാ​രാ​യ കെ.​ ബാ​ബു, പി.​സി. വി​ഷ്ണു​നാ​ഥ്, സി.​ആ​ർ. മ​ഹേ​ഷ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ്, എം. ​ലി​ജു, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എ.​എ. ഷു​ക്കൂ​ർ, പ്ര​താ​പ​വ​ർ​മ ത​മ്പാ​ൻ, എം. ​മു​ര​ളി, ഡി. ​സു​ഗ​ത​ൻ, ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, കോ​ശി എം. ​കോ​ശി, ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, സി.​കെ. ഷാ​ജി​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.