താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​രു​തെ​ന്ന് ക​ർ​ഷ​ക​ർ
Tuesday, January 18, 2022 10:55 PM IST
മ​ങ്കൊ​മ്പ്: കേ​ര​ള സെ​ന്‍റ​ർ ഫോ​ർ പെ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ൽ (കെ​സി​പി​എം) താ​ത്ക​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു.

ക​ർ​ഷ​ക​രും പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മ​ട​ക്കം നി​ര​വ​ധിപ്പേരാ​ണ് തീ​രു​മാ​നം പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ഴ​യും വെ​യി​ലും വ​ക​വ​യ്ക്കാ​തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ചെ​ളി​നി​റ​ഞ്ഞ കൃ​ഷി​യി​ട​ത്തി​ൽ സ​ഹാ​യി​ച്ചി​രു​ന്ന​വ​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ശ​ത്രു കീ​ട​ങ്ങ​ളെ കീ​ട​നാ​ശി​നി​ക​ളി​ലൂ​ടെ​യ​ല്ലാ​തെ, മി​ത്ര കീ​ട​ങ്ങ​ളി​ലൂ​ടെ തു​ര​ത്താ​ൻ സ​ഹാ​യ​ക​മാ​യി​രു​ന്ന​ത് ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​യി​രു​ന്നു. വ​ലി​യ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ലു​പ​രി, ത​ങ്ങ​ളു​ടെ പാ​ട​വും കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​യും മ​ലി​ന​മാ​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ച്ചി​രു​ന്നു.

പു​തി​യ ആ​ളു​ക​ൾ വ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കീ​ട​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും. അ​തു​വ​രെ കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ന്നെ മ​ര​വി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.