റെ​യി​ൽ​വേ ഭൂ​മി​യി​ലെ മ​രം അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ചുമാ​റ്റി
Friday, January 21, 2022 10:48 PM IST
അ​മ്പ​ല​പ്പു​ഴ: റെ​യി​ൽ​വേ ഭൂ​മി​യി​ലെ മ​രം സ്വ​കാ​ര്യവ്യ​ക്തി അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ചുമാ​റ്റി. അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​നു സ​മീ​പ​മു​ള്ള വാ​ക​മ​ര​മാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. റോ​ഡി​നു സ​മീ​പ​മു​ള്ള സ്ഥ​ലം ഉ​ട​മ മ​റ്റൊ​രാ​ൾ​ക്കു വി​റ്റി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സ​മാ​ണ് സ്ഥ​ല​ത്തി​നു മു​ൻ​വ​ശം റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള മ​രം മു​റി​ച്ചുമാ​റ്റി​യ​ത്. ഈ ​സ്ഥ​ല​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ മ​രം ത​ട​സ​മാ​യ​തോ​ടെ​യാ​ണ് മ​രം മു​റി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി തേ​ടാ​തെ​യാ​ണ് മ​രം മു​റി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ്ഥ​ല ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.